Advertisement
UAE

ആത്മഹത്യാശ്രമത്തിന് ഇനി ശിക്ഷയില്ല,പകരം കരുതലും പരിചരണവും:യു.എ.ഇയിൽ പുതിയ നിയമഭേദഗതി പ്രഖ്യാപിച്ചു

Published: October 08, 2026
അബുദാബി : യുഎഇയിലെ 'കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ' (Crimes and Penalties Law) സർക്കാർ ഭേദഗതി വരുത്തി.ഇതനുസരിച്ച്,ആത്മഹത്യാശ്രമം ഇനിമുതൽ ശിക്ഷാർഹമായ കുറ്റകൃത്യമായിരിക്കില്ല.

ഒക്ടോബർ 8 വ്യാഴാഴ്ച പ്രഖ്യാപിച്ച ഭേദഗതിയിൽ, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ ക്രിമിനൽ നടപടികൾക്ക് വിധേയരാക്കുന്നതിന് പകരം പ്രതിരോധപരവും ചികിത്സാപരവും മാനുഷികവുമായ കാഴ്ചപ്പാടോടെ പരിഗണിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. 

നിയമനടപടികളെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും, മാനസിക പ്രതിസന്ധികൾ നേരിടുന്നവരെ കൃത്യസമയത്ത് സഹായം തേടാൻ പ്രേരിപ്പിക്കാനും ഈ ഭേദഗതി സഹായിക്കും. ഇത്തരം ആശങ്കകൾ ഒഴിവാക്കി, ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ഭേദഗതിയിൽ നിർദേശിക്കുന്നു.ഇത്തരം കേസുകളുടെയും അതുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും നിരീക്ഷണം മെച്ചപ്പെടുത്തുന്നതും ഈ ഭേദഗതിയുടെ ലക്ഷ്യമാണ്.ഇത് പ്രതിരോധ, ചികിത്സാ പരിപാടികൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സാമൂഹിക മാറ്റങ്ങൾക്കനുസൃതമായി നിയമസംവിധാനങ്ങളെ ആധുനികവൽക്കരിക്കാനും നീതിന്യായ മേഖലയെ വികസിപ്പിക്കാനുമുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളെയാണ് ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.. നിയമവാഴ്ച ഉറപ്പാക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ തടയുന്നതിനും സംരക്ഷണവും കരുതലും നൽകുന്നതിനും ഇവ സഹായിക്കും. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos