ബഹ്റൈനിൽ ബാങ്ക് എടിഎം സ്ഫോടനത്തിലൂടെ തകർക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ
അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പ്രകാരം, ഹസ്സൻ അബ്ദുൽകരിം എടിഎമ്മിനുള്ളിൽ പ്രവേശിച്ച് പെട്രോളിന് സമാനമായ കത്താനാകുന്ന ദ്രാവകം ഒഴിച്ചതിന് ശേഷം സ്ഫോടനം നടത്താനുള്ള ഗ്യാസ് സിലിണ്ടർ അകത്ത് സ്ഥാപിച്ചു. തുടർന്ന് എടിഎമ്മിന് തീ കൊളുത്തുകയായിരുന്നു.
കൂട്ടുപ്രതിയായ അലി അബ്ദുൽഹുസൈൻ സംഭവത്തിന് മുൻപ് സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തുകയും, കുറ്റകൃത്യത്തിന് ആവശ്യമായ ഉപകരണങ്ങൾ ഹസ്സന് ലഭ്യമാക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കുറ്റകൃത്യം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവശേഷം പ്രതികൾ സ്ഫോടന ശ്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ ആരംഭിച്ചതായും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ