Advertisement
Arab World

24 വർഷത്തെ കാത്തിരിപ്പ്,തുർക്കി ലോകകപ്പിൽ യോഗ്യത നേടി

Published: April 01, 2026
അങ്കാറ : കൊസോവോയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ വിജയം സ്വന്തമാക്കി തുർക്കി ലോകകപ്പിൽ യോഗ്യത നേടി. പ്രിസ്റ്റീനയിൽ നടന്ന വാശിയേറിയ മത്സരത്തിൽ, 53-ാം മിനിറ്റിൽ സ്‌ട്രൈക്കർ കെറെം അക്തുർകോഗ്ലുവിന്റെ ഗോളിലൂടെയാണ് തുർക്കി കൊസോവോയെ തളച്ചത്.
 
 2002 ൽ മൂന്നാം സ്ഥാനം നേടിയതിനു ശേഷം ഇതുവരെ തുർക്കി ലോകകപ്പിന്  യോഗ്യത നേടിയിരുന്നില്ല,

ഗ്രൂപ്പ് സിയിൽ ഓസ്‌ട്രേലിയ, പരാഗ്വേ, സഹ-ആതിഥേയരായ അമേരിക്ക എന്നീ ടീമുകളുമായാണ് അടുത്ത ലോകകപ്പിൽ തുർക്കി മാറ്റുരക്കുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF
Advertisement

NEWSROOMME VIDEOS

View All Videos