Advertisement
Arab World

ഫ്‌ളൈ ദുബായ് സംഭവവുമായി ഇറാന് ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

Published: October 01, 2026
വാഷിംഗ്ടൺ :ഫ്‌ളൈ ദുബായ് സംഭവവുമായി ഇറാന് ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ  "കനത്ത തിരിച്ചടി" നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.ഇതുമായി ബന്ധപ്പെട്ട് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, ആരോപണവിധേയനായ പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനെ വോട്ടർമാർ എതിർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഇറാനെതിരായ വാഷിംഗ്ടണിന്റെ നിലപാട് വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.എണ്ണവില വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെ :
 "ഇറാൻ്റെ കാര്യം അവസാനിക്കുന്നതോടെ എണ്ണവില കുറയും; അവരുടെ കാര്യം ഏതാണ്ട് ഇപ്പോൾത്തന്നെ അവസാനിച്ച മട്ടാണ്. യുദ്ധത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ എണ്ണയാണ് ഇപ്പോൾ ഹോർമുസ് കടലിടുക്ക് വഴി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്."

ഹോർമുസ് കടലിടുക്ക് ഇപ്പോൾ നിയന്ത്രണത്തിലാണെന്നും ഒന്നുകിൽ വളരെ ന്യായമായ ഒരു കരാറിൽ ഒപ്പുവെക്കുമെന്നും അല്ലെങ്കിൽ അവർക്ക് നിലനിൽപ്പുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement

NEWSROOMME VIDEOS

View All Videos