Advertisement
UAE

യു.കെ.അല്ല,ദുബായ് 'വേറെ ലെവൽ'! അതിവേഗ ചികിത്സയും മികച്ച പരിചരണവും;അനുഭവം പങ്കുവെച്ച് പ്രവാസി യുവതി

Published: August 10, 2026
ദുബായ് :യുകെയിലെയും ദുബായിലെയും ആരോഗ്യപരിചരണ സംവിധാനങ്ങളെ താരതമ്യം ചെയ്ത് ദുബായിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളെ വാനോളം പുകഴ്ത്തി പ്രവാസി യുവതി. കാലിന് പരിക്കേറ്റതിനെത്തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇന്ത്യൻ വംശജയായ മിരുതുല എന്ന യുവതിയാണ് തന്റെ അപൂർവ്വ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണാൻ യുകെയിൽ 6 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്ന മുൻകാല അനുഭവവുമായി താരതമ്യം ചെയ്താണ് അവർ തന്റെ അനുഭവം പങ്കുവെച്ചത്.ദുബായിലെ ആശുപത്രിയിലെത്തി വെറും അഞ്ച് മിനിറ്റിനുള്ളിൽ ഡോക്ടറെ കാണാനും, പരിശോധനകൾക്കും മരുന്ന് വാങ്ങലിനും ശേഷം പ്ലാസ്റ്റർ ഇട്ട് ഒരു മണിക്കൂറിനുള്ളിൽ പുറത്തിറങ്ങാനും സാധിച്ചുവെന്ന് അവർ പറയുന്നു. രോഗിയുടെ ശാരീരിക പ്രത്യേകതകൾ (ഫ്ലാറ്റ് ഫീറ്റ്) കൃത്യമായി ചോദിച്ചറിഞ്ഞ് അതിനനുസരിച്ചാണ് കാസ്റ്റ് ഇട്ടു നൽകിയത്. തുടർ ചികിത്സയ്ക്ക് ആവശ്യമായ സിഡിയും മരുന്നുകളും കൃത്യസമയത്ത് നൽകാൻ ആരോഗ്യ വിദഗ്ദർ കാണിച്ച ശ്രദ്ധയെയും മിരുതുല പ്രശംസിക്കുന്നുണ്ട്.

ദുബായ് ഹെൽത്ത്‌കെയർ സംവിധാനം നൽകുന്ന സൗകര്യങ്ങൾ നിസ്സാരമല്ലെന്നും, ഈ രാജ്യത്തെ തന്റെ വീടായി കാണാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണെന്നും മിരുതുല വീഡിയോയിലൂടെ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos