Advertisement
Bahrain

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; തൃശൂർ സ്വദേശിയായ യുവാവ് അന്തരിച്ചു

Published: February 07, 2026
മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ ഹൃദയാഘാതം സംഭവിച്ച് തൃശൂർ സ്വദേശി നിര്യാതനായി. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അഖിൽ സുധാകരനാണ് (36) മരിച്ചത്. ആറ് വയസ്സുകാരിയായ മകൾക്കും ഭാര്യക്കുമൊപ്പം എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങവേയായിരുന്നു ദാരുണാന്ത്യം.
യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. കണ്ണൂരിൽ ഇറങ്ങിയ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അഖിൽ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos