ആക്രമിക്കപ്പെട്ട കപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരം,ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു
തിങ്കളാഴ്ചയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ട് വിദേശ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഏതാനും ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
രക്ഷപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെയും സുരക്ഷിതമായും എത്രയും വേഗവും റൊമാനിയയില്‍നിന്ന് മടങ്ങുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കപ്പല്‍ കമ്പനിയുടെ പ്രാദേശിക ഏജന്റ് മുഖേന മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുകയും ഇന്ത്യന്‍ ഭക്ഷണം പ്രാദേശിക ഇന്ത്യന്‍ റസ്റ്ററന്റില്‍നിന്ന് ലഭ്യമാക്കുകയും ചെയ്തു.
പ്രാദേശിക പൊലിസ് അധികൃതര്‍, കപ്പല്‍ കമ്പനിയുടെ ഏജന്റ്, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവരുമായി എംബസി പ്രതിനിധി കൂടിക്കാഴ്ച നടത്തി. രക്ഷപ്പെട്ട ഇന്ത്യക്കാര്‍ക്ക് ആവശ്യമായ തുടര്‍സഹായം ഉറപ്പാക്കുന്നതിനാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. റൊമാനിയന്‍ അധികൃതരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകള്‍ക്കും നാവികര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റൊമാനിയന്‍ അധികൃതര്‍ പരുക്കേറ്റ ജീവനക്കാരെ വേഗത്തില്‍ രക്ഷപ്പെടുത്തി ചികിത്സ ലഭ്യമാക്കിയതില്‍ ഇന്ത്യ നന്ദി അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക