സൗദി തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; എൻജിൻ റൂമിൽ തീപിടിത്തം :ജീവനക്കാരെ ഒഴിപ്പിച്ചു
ജുബൈലിൽനിന്ന് 68 നോട്ടിക്കൽ മൈൽ അകലെ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും UKMTO വ്യക്തമാക്കി.
മറ്റൊരു സമുദ്ര സുരക്ഷാ ഏജൻസിയായ വാൻഗാർഡ്, ആക്രമണത്തിനിരയായത് മാർഷൽ ഐലൻഡ്‌സിന്റെ പതാകയ്ക്ക് കീഴിൽ സഞ്ചരിക്കുന്ന സഫീൻ പ്രിൻസിപ്പൽ (Safeen Principal) എന്ന ക്രൂഡ് ഓയിൽ ടാങ്കറാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിൽ കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയും എൻജിൻ റൂമിൽ തീപിടിത്തമുണ്ടാകുകയും ചെയ്തതായി ഏജൻസി അറിയിച്ചു.
ഇതേ മേഖലയിൽ വെള്ളിയാഴ്ച മറ്റൊരു കപ്പലിനുനേരെയും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (RPG) ഉപയോഗിച്ച് ആക്രമണമുണ്ടായതായി UKMTO റിപ്പോർട്ട് ചെയ്തു. ഈ കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ സമുദ്രഗതാഗതത്തിന് നേരെയുള്ള ഭീഷണി വർധിക്കുന്നതായാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ, വാതക കയറ്റുമതിയുടെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ച സാഹചര്യത്തിൽ മേഖലയിലെ കപ്പൽ ഗതാഗതം കടുത്ത സമ്മർദത്തിലാണ്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ആഗോള എണ്ണ കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു കടന്നുപോയിരുന്നത്. സംഘർഷം രൂക്ഷമായതോടെ എണ്ണവില കുത്തനെ ഉയർന്നിരുന്നു. കപ്പലുകൾക്ക് നേരെയുള്ള പുതിയ ആക്രമണങ്ങൾ ആഗോള ഊർജവിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാവുകയാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.