ഹൂതികളുടെ ഉപരോധം മൂലം മരുന്നും ഇന്ധനവുമില്ല, മരണഭീതിയിൽ യെമൻ നഗരം; തായിസിൽ വൻ മാനുഷിക ദുരന്തമുണ്ടാകുമെന്ന് യമൻ സർക്കാർ
വൈദ്യുതി ജനറേറ്ററുകൾ, ആംബുലൻസുകൾ, മരുന്നുകളും വാക്സിനുകളും സൂക്ഷിക്കുന്ന കോൾഡ് ചെയിനുകൾ എന്നിവയ്ക്ക് ഇന്ധനക്ഷാമം ഭീഷണിയാണ്, ഇത് "ഗുരുതരമായ സങ്കീർണതകൾക്കും തടയാവുന്ന മരണങ്ങൾക്കും" കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഉപരോധം ഉടൻ പിൻവലിക്കണമെന്നും രോഗികൾക്കും ആംബുലൻസുകൾക്കും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നും വിതരണ പാതകൾ വീണ്ടും തുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.നഗരത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നുകൾ ഉൾപെടെയുള്ള ആവശ്യവസ്തുക്കൾ എത്തിക്കാൻ ഐക്യരാഷ്ട്രസഭയോടും മാനുഷിക സംഘടനകളോടും യമൻ സർക്കാർ ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.