Advertisement
World

ഫ്രഞ്ച്പട വീണു,സ്‌പെയിൻ ലോകകപ്പ് ഫൈനലിലേക്ക്

Published: July 15, 2026
ടെക്സസ് : 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തെറിഞ്ഞ് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.ടെക്സസിലെ എ ടി & ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയാണ് സ്പാനിഷ് പട ഫൈനലിലേക്ക് മുന്നേറിയത്.

തന്റെ 19-ാം ജന്മദിനത്തിന്റെ പിറ്റേന്ന് കളിക്കാനിറങ്ങിയ കൗമാര താരം ലാമിൻ യമാലിനെ ഫ്രഞ്ച് താരം ലൂകാസ് ഡിഗ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനാണ് സ്പെയിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്ക് എടുത്ത മൈകെൽ ഒയാർസബാൾ പന്ത് ലക്ഷ്യത്തിലെത്തിച്ചു (1-0).

ഡാനി ഒൽമോയുമായി ചേർന്ന് നടത്തിയ മനോഹരമായ വൺ-ടു പാസിലൂടെ പെഡ്രോ പോറോ സ്പെയിന്റെ ലീഡ് രണ്ടാക്കി ഉയർത്തി, വിജയമുറപ്പിച്ചു (2-0).

2010ല്‍ ആദ്യ ലോകകിരീടം ചൂടിയ ശേഷമുള്ള സ്‌പെയിനിന്റെ ആദ്യ ഫൈനല്‍ കൂടിയാണിത്. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിയിലെ വിജയികളുമായാണ് കലാശക്കളിയില്‍ സ്‌പെയിന്‍ ഏറ്റുമുട്ടുക.

ഈ വിജയത്തോടെ അന്താരാഷ്ട്ര ഫുട്ബോളിൽ തോൽവിയറിയാതെ 37 മത്സരങ്ങൾ പൂർത്തിയാക്കിയ ഇറ്റലിയുടെ റെക്കോർഡിനൊപ്പമെത്താനും സ്പെയിന് സാധിച്ചു.കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിലിറങ്ങിയ ഫ്രാൻസിന്, സ്പാനിഷ് പ്രതിരോധപ്പൂട്ടും ഗോൾകീപ്പർ ഉണൈ സൈമണിന്റെ മികച്ച പ്രകടനവും മറികടക്കാൻ സാധിച്ചില്ല.

ഞായറാഴ്ച നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ അർജന്റീനയോ ഇംഗ്ലണ്ടോ ആയിരിക്കും സ്പെയിന്റെ എതിരാളികൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All World
Advertisement

NEWSROOMME VIDEOS

View All Videos