Advertisement
Arab World

അമേരിക്കൻ ഡ്രോൺ ഇറാന്റെ കസ്റ്റഡിയിൽ,നിരീക്ഷണ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ

Published: October 29, 2026
തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ അമേരിക്കയുടെ MQM-170 നിരീക്ഷണ ഡ്രോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി നിലത്തിറക്കിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. ഐആർജിസി നാവികസേനയുടെ ഇലക്ട്രോണിക് വാർഫെയർ വിഭാഗം നടത്തിയ നീക്കത്തിലൂടെയാണ് ഡ്രോൺ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന(IRNA) റിപ്പോർട്ട് ചെയ്തത്.

പേർഷ്യൻ ഗൾഫ് തീരത്തും ഹോർമുസ് കടലിടുക്കിലും വിന്യസിച്ചിരിക്കുന്ന ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് രഹസ്യവിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഡ്രോണിന്റെ ലക്ഷ്യമെന്നാണ് ഐആർജിസിയുടെ വിശദീകരണം. പിടിച്ചെടുത്ത ഡ്രോണിൽനിന്ന് വീണ്ടെടുത്ത വിവരങ്ങൾ പരിശോധിച്ചപ്പോൾ പേർഷ്യൻ ഗൾഫിന്റെ തെക്കൻ തീരത്തുള്ള ഒരു രാജ്യത്തുനിന്നാണ് അത് പറന്നുയർന്നതെന്ന് വ്യക്തമായതായും ഇറാൻ അവകാശപ്പെട്ടു.

ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിലെ വ്യോമാതിർത്തിയിൽ മറ്റൊരു അമേരിക്കൻ MQ-1 ഡ്രോൺ വെടിവെച്ചിട്ടതായും ഐആർജിസി നേരത്തെ അറിയിച്ചിരുന്നു. രണ്ട് ഡ്രോണുകളുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും മേഖലയിലെ അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് പുറത്തുവന്നത്.

അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെ കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹെബി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719
Advertisement

NEWSROOMME VIDEOS

View All Videos