ദുബായിൽ അന്തരിച്ച ഗായകൻ നിസാർ വയനാടിന് യാത്രാമൊഴിയുമായി മലയാളികൾ,മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
രക്തത്തിൽ അമ്ലാംശം വർധിക്കുന്ന ആസിഡോസിസ് എന്ന അവസ്ഥയാണ് മരണകാരണമെന്ന് ഡെത്ത് റിപ്പോർട്ടിൽ വ്യക്തമാക്കി.പനിയും തുടർന്നുണ്ടായ ഹൃദയാഘാതവും മൂലം ശനിയാഴ്ച വൈകിട്ട് നാലോടെ ബർദുബായിലെ മൻഖൂൽ ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് കൽപറ്റ കമ്പളക്കാട് സ്വദേശിയാണ്.രണ്ടാഴ്ച മുൻപാണ് വിവിധ സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനായി നിസാർ യുഎഇയിലെത്തിയത്. ബർദുബായിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ താമസിച്ച് വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചുവരികയായിരുന്നു. പ്രമുഖ സ്റ്റേജ് ഷോ സംഘാടകനും കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയുമായ ബെൻസറിന്റെ വരാനിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമായും എത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd