Advertisement
UAE

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു,ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Published: September 11, 2026
ഷാർജ : ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു.മയ്യിത്ത് (ഇന്ന്)വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ നടക്കുന്ന ജനാസ നമസ്കാരത്തിന് ശേഷം അൽ ജുബൈൽ ഖബറിസ്ഥാനിൽ ഖബറടക്കും. ഷാർജയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.ഷാർജ ഭരണാധികാരിയുടെ റൂളേഴ്സ് കോർട്ട് അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

പുരുഷന്മാരുടെ അനുശോചനങ്ങൾ ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ ബദീയിലെ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമിയുടെ വസതിയിലും വനിതകളുടെ അനുശോചനം അൽ തർഫയിലെ പരേതന്റെ വസതിയിലും സ്വീകരിക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos