കൊലപാതകത്തിന് പിന്നാലെ ഭാര്യയുടെയും മകന്റെയും തിരോധാനം,വാർത്ത നിഷേധിച്ച് ഷാർജ പോലീസ്,ഇരുവരും നാട്ടിലെത്തിയതായി വിവരം
ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഉഡുപ്പി കുന്താപുരം സ്വദേശി ആൽവിൻ പ്രകാശ് കുന്ദറെ (51)യാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.ജൂലൈ അവസാനത്തോടെ കാണാതായ ഇദ്ദേഹത്തിന്റെ മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കി രണ്ട് ചാക്കുകളിലാക്കി കാറിന്റെ ബൂട്ടിൽ തള്ളിയ നിലയിലാണ് ഓഗസ്റ്റ് 12-ന് ഷാർജ പൊലീസ് കണ്ടെടുത്തത്. കൊല്ലപ്പെട്ടത് ആൽവിൻ പ്രകാശ് തന്നെയെന്ന് ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് സ്ഥിരീകരണം ലഭിച്ചു. കഴിഞ്ഞ 14 വർഷമായി ഷാർജ എയർപോർട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഭാര്യ ടീനയ്ക്കും പത്താം ക്ലാസ് വിദ്യാർഥിയായ മകനുമൊപ്പമായിരുന്നു ഷാർജയിൽ താമസിച്ചിരുന്നത്.ജൂലൈ 20ന് ശേഷം ഫോൺ കോളുകൾക്ക് മറുപടി നൽകാതിരിക്കുകയും വോയ്‌സ് സന്ദേശങ്ങൾക്ക് പകരം ടെക്സ്റ്റ് മെസ്സേജുകൾ മാത്രം ലഭിക്കുകയും ചെയ്തതോടെയാണ് സഹോദരന് സംശയം തോന്നിയത്. ഇയാൾ നാട്ടിലേക്ക് പോയെന്നാണ് കമ്പനി അധികൃതരും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും ആദ്യം അറിയിച്ചതെങ്കിലും പാസ്‌പോർട്ട് കമ്പനിയിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് ജൂലൈ 30-ന് ഷാർജ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4