ആ സ്വപ്‌നങ്ങൾ നിലച്ചു,ലോകകപ്പ് സ്വപ്നം ബാക്കിയാക്കി റൊണാൾഡോ മടങ്ങി
ഈ ലോകകപ്പോടെ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമെന്നും, പോർച്ചുഗലിന് വേണ്ടി ഒരു ലോകകപ്പ് കിരീടം നേടുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. കരിയറിലെ അഞ്ചോ ആറോ ലോകകപ്പുകളിൽ കളിച്ച ചരിത്രപുരുഷനായ റൊണാൾഡോയ്ക്ക്, കണ്ണീരോടെ കളം വിടേണ്ടി വന്നത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെയാണ് സങ്കടത്തിലാഴ്ത്തിയത്.
മത്സരശേഷം വികാരാധീനനായി താരം കളം വിട്ട ദൃശ്യങ്ങൾ ഫുട്ബോൾ ചരിത്രത്തിലെ ഒരു യുഗത്തിന്റെ സമാപ്തിയായി വിലയിരുത്തപ്പെടുന്നു. കിരീടമില്ലെങ്കിലും, ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചാണ് സിആർ7 (CR7) ഈ മഹാവേദിയിൽ നിന്ന് മടങ്ങുന്നത്.
നേട്ടങ്ങളുടെ കൊടുമുടി താണ്ടിയിട്ടും ലോകം കീഴടക്കാനാകാതെയുള്ള പടിയിറക്കം റൊണാൾഡോ ആരാധകരെ മാത്രമല്ല,മുഴുവൻ ഫുട്‍ബോൾ ആരാധകരെയും കണ്ണീരിലാഴ്ത്തി. ഇനിയൊരു ലോകകപ്പിനില്ലെന്ന് പോർച്ചുഗൽ നായകൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌പെയ്‌നിനെതിരെ പ്രീ ക്വാർട്ടറിൽ തോറ്റാലും ജയിച്ചാലും ബാധിക്കില്ലെന്ന് പറഞ്ഞെങ്കിലും മത്സരശേഷം കണ്ണീരടക്കാനായില്ല. ഒരു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് മൈതാനം വിട്ടു.
ആറ് ലോകകപ്പുകളിലായി 27 കളിയിൽ 11 ഗോളുമായാണ് മടക്കം. 2006ൽ അരങ്ങേറ്റ പതിപ്പിൽ സെമിയിലെത്തിയതാണ് മികച്ച പ്രകടനം. അടുത്ത ലോകകപ്പിനില്ലെന്ന് ഉറപ്പിച്ചെങ്കിലും ദേശീയ കുപ്പായമഴിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെന്നാണ് അറിയിപ്പ്.
പോർച്ചുഗലിലെ ദ്വീപായ മദീരയിലെ തെരുവിൽനിന്ന് കാൽപ്പന്തിന്റെ സിംഹാസനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കഠിനാധ്വാനവും ആത്മസമർപ്പണവുമായിരുന്നു കൈമുതൽ. പ്രായം കൂടുന്തോറും അതിന് കുറവുണ്ടായില്ല.
ഭാവിതാരങ്ങൾ നിറഞ്ഞ പോർച്ചുഗൽ നിരയിൽ അനിഷേധ്യനായി തുടരാൻ കാരണം ഇൗ അധ്വാനമാണ്. 23 വർഷമായി തുടരുന്ന ഗോളടിക്ക് വലിയ മാറ്റമില്ല. സൗദി പ്രോ ലീഗിലും രാജ്യത്തിനുമായി ഇൗ സീസണിൽ 37 തവണ വലകുലുക്കി. കളിജീവിതത്തിൽ ആയിരം ഗോളെന്ന അനുപമമായ റെക്കോഡിലേക്ക് 24 ഗോളിന്റെ ദൂരം മാത്രമാണ്.
ഇത്തവണ ലോകകപ്പിൽ അഞ്ച് മത്സരത്തിൽ മൂന്ന് ഗോളാണ്. ആറ് പതിപ്പിലും ഗോളടിച്ച ഏക താരമാണ്. ‘ഇത്തരത്തിൽ മടങ്ങുന്നതിൽ സങ്കടമുണ്ട്. ഫുട്‌ബോളറുടെ ജീവിതം ഇങ്ങനെയാണ്. ജയവും തോൽവിയും സ്വീകരിക്കേണ്ടതുണ്ട്. അവസാന ലോകകപ്പാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. പോർച്ചുഗൽ കുപ്പായത്തിൽ മൂന്ന് ട്രോഫികൾ നേടി. അതിൽ 2016 യൂറോ വിജയം ലോകകപ്പിനോളം സമാനമാണെന്ന് വിശ്വസിക്കുന്നു’–റൊണാൾഡോ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd