കപ്പലിലെ എണ്ണച്ചോർച്ച, ഉമ്മുൽ ഖുവൈന് പിന്നാലെ റാസൽഖൈമയിലെ ബീച്ചുകളും അടച്ചു
ഔദ്യോഗിക നിർദ്ദേശങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും, അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ മേഖലകളിലെ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ സംയുക്ത പ്രസ്താവനയിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു.സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, ബീച്ചുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബീച്ചുകളിലേക്കുള്ള പ്രവേശനം പുനരാരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പുകളും പുതിയ വിവരങ്ങളും അറിയാൻ, താമസക്കാരും സന്ദർശകരും ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ പിന്തുടരണമെന്നും നിർദേശമുണ്ട്.
മേഖലയിലെ സംഘർഷങ്ങളുടെ ഭാഗമായി എണ്ണ ടാങ്കറിൽ ചോർച്ചയുണ്ടായതായി നേരത്തെ യു.എ.ഇ സ്ഥിരീകരിച്ചിരുന്നു.ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉമ്മുൽ ഖുവൈനിലെ ബീച്ചുകളിലും തീരപ്രദേശങ്ങളിലും പ്രവേശനവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് റാസൽ ഖൈമയിലെ ബീച്ചുകളിലും തീരപ്രദേശങ്ങളിലും പ്രവേശനവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വരുന്നത്.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719