Advertisement
UAE

യു.എ.ഇ-യിൽ പലയിടങ്ങളിലും കനത്ത മഴ,യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Published: October 13, 2026
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉച്ചയോടെ മഴ തുടങ്ങി. ഷാർജയിലെ ഫിലി (Fili) പ്രദേശത്ത് മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ 'സ്റ്റോം സെന്റർ' പങ്കുവെച്ചു. വൈകുന്നേരത്തോടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

യുഎഇയുടെ കിഴക്കൻ മേഖലകളിൽ ആലിപ്പഴ വർഷമുണ്ടായി. ഫുജൈറയിലേക്കുള്ള പാതയായ കാദ്ര റോഡിലും ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലും വലിയ ആലിപ്പഴങ്ങൾ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ 'സ്റ്റോം സെന്റർ' പങ്കുവെച്ചു. കിഴക്കൻ തീരത്തേക്കുള്ള പാതകളിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കാഴ്ചാപരിധി കുറയുകയോ ആലിപ്പഴം വീഴ്ച ശക്തമാവുകയോ ചെയ്താൽ വാഹനം സുരക്ഷിതമായി വശത്തേക്ക് മാറ്റി നിർത്തണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽമഴ പെയ്ത സാഹചര്യത്തിൽ, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു. വിവിധയിടങ്ങളിൽ മേഘങ്ങൾ രൂപപ്പെടുന്നതിനെത്തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) 'യെല്ലോ അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos