ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്‌പെൻഷൻ; എഫ്..പി.എഫ് അച്ചടക്ക നടപടി തുടങ്ങി
യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ്, അനുവാദമില്ലാതെ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് വിട്ടിറങ്ങിപ്പോയതിനാണ് റൊണാൾഡോയ്‌ക്കെതിരെ ഫെഡറേഷൻ നടപടിയെടുത്തത്.നോർവേക്കെതിരായ മത്സരത്തിൽ തന്നെ പകരക്കാരനായി ബെഞ്ചിലിരുത്തിയതിലും, ഡെൻമാർക്കിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിലും പരിശീലകൻ യൊർഗെ ജെസ്യൂസുമായി (Jorge Jesus) ഉണ്ടായ അഭിപ്രായവ്യത്യാസമാണ് താരവും ഫെഡറേഷനുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
പോർച്ചുഗീസ് ഫെഡറേഷന്റെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം, ന്യായമായ കാരണമില്ലാതെ ടീം ക്യാമ്പ് വിട്ടുപോയതിന് റൊണാൾഡോയ്ക്ക് ഒരു മാസം മുതൽ ആറ് മാസം വരെ വിലക്കും അതോടൊപ്പം സാമ്പത്തിക പിഴയും നേരിടേണ്ടി വന്നേക്കുമെന്നാണ് സൂചന.അതേസമയം,കഴിഞ്ഞ ദിവസം റൊണാൾഡോ തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിൽ സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും മാപ്പ് ചോദിച്ചിരുന്നു. ഫെഡറേഷൻ നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ താൻ തയ്യാറാണെന്നും, താൻ ടീമിന്റെ ക്യാപ്റ്റനായതിനാൽ നിയമങ്ങൾ തനിക്കും ബാധകമാണെന്നും താരം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക