റൊണാൾഡോയുടെ തിരിച്ചുവരവ്,ഉസ്ബക്കിസ്ഥാനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തരിപ്പണമാക്കി പറങ്കിപ്പട
6, 39 മിനിറ്റുകളിലായിരുന്നു മികച്ച രണ്ടു ഫിനിഷിങിലൂടെ റൊണാൾഡോ വിമര്‍ശകര്‍ക്ക് മറുപടി നൽകിയത്. 17ാം മിനിറ്റില്‍ ന്യൂനോ മെന്‍ഡസും 87ാം മിനിറ്റില്‍ റാഫേല്‍ ലിയോയും മറ്റു പോര്‍ച്ചുഗീസ് ഗോളുകള്‍ക്കു് അവകാശിയായപ്പോള്‍ 60ാം മിനിറ്റില്‍ ഉസ്‌ബെക്ക് ഗോളി അബ്ദുവാഹിദ് നെമറ്റോവിന്‍രെ സെല്‍ഫ് ഗോളും പറങ്കിപ്പടയുടെ ജയം ആധികാരികമാക്കി.ആദ്യ മാച്ചില്‍ കോംഗോയ്‌ക്കെതിരേയുള്ള ഞെട്ടിക്കുന്ന സമനിലയില്‍ നിന്നും പാഠമുള്‍ക്കൊണ്ട പോര്‍ച്ചുഗല്‍,ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ നേടിയ ശേഷം കളിയില്‍ പിടിമുറുക്കുകയായിരുന്നു പറങ്കിപ്പടയുടെ പ്ലാന്‍. ഇതിനായി ഹൈ പ്രസിങ് ഗെയിം തന്നെ അവര്‍ പുറത്തെടുത്തു. കഴിഞ്ഞ മാച്ചില്‍ ഒന്നും ചെയ്യാനാവാതെ വെറും കാഴ്ചക്കാരനായി നിന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടക്കത്തില്‍ തന്നെ ഇതിന്റെ ക്ഷീണം തീര്‍ത്തു കൊണ്ട് ആദ്യ ഗോളുമായി വിമര്‍ശകരുടെ വായടപ്പിച്ചു. ആറാം മിനിറ്റില്‍ തന്നെയാണ് ഉസ്‌ബെക്ക് വലയില്‍ അദ്ദേഹം പന്തെത്തിച്ചത്.
വലതു വിങില്‍ നിന്നുള്ള ജാവോ കാന്‍സെലോയുടെ താഴ്ന്ന ക്രോസ് ബോക്‌സിലേക്കു വന്നപ്പോള്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ റൊണാള്‍ഡോ ഇതു വലയ്ക്കുള്ളിലാക്കുയായിരുന്നു. ഉസ്‌ബെക്ക് ഗോളിക്കു പ്രതികരിക്കാന്‍ അവസരം ലഭിക്കും മുമ്പ് അദ്ദേഹത്തിന്റെ കിടിലന്‍ ഫിനിഷിങ് ഉസ്‌ബെക്കിസ്താനെ ഞെട്ടിക്കുക തന്നെ ചെയ്തു.39ാ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയമുറപ്പാക്കി കൊണ്ട് റൊണാള്‍ഡോയുടെ മൂന്നാം ഗോള്‍. ഇത്തവണ മികച്ചൊരു മുന്നേറ്റില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. മധ്യനിരയില്‍ നിന്നുള്ള മികച്ചൊരു മുന്നേറ്റത്തിന് ചരടുവലിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസ്.സെന്റര്‍ ഏരിയയില്‍ നിന്നും അദ്ദേഹം നല്‍കിയ മനോഹരമായ ത്രൂബോള്‍ വലതുവിങിലൂടെ ഓടിക്കയറിയ റൊണാള്‍ഡോ വലം കാല്‍ ഷോട്ടിലൂടെ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.സെക്കന്റ് പോസ്റ്റിനു അരികിലൂടെയാണ് ബോള്‍ വലയിലേക്കു ഉരുണ്ട് കയറിയത്. ലോകകപ്പ് കരിയറില്‍ റൊണാള്‍ഡോയുടെ പത്താം ഗോള്‍. ഇതോടെ ഏറ്റുമധികം ഗോള്‍ സ്‌കോര്‍ ചെയ്ത പോര്‍ച്ചുഗീസ് താരമായും അദ്ദേഹം മാറി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab