Advertisement
World

നനഞ്ഞ പടക്കമായി റൊണാൾഡോ,പറങ്കിപ്പടയെ പൂട്ടി കോംഗോ

Published: June 18, 2026
ഹൂസ്റ്റണ്‍: ഇതിഹാസ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ പരാജയമായപ്പോള്‍ ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് നിരാശാജനകമായ തുടക്കം. ഗ്രൂപ്പ് കെയില്‍ ആഫ്രിക്കന്‍ ടീമായ ഡിആര്‍ കോംഗോയാണ് പറങ്കിപ്പടയെ 1-1നു സമനിലയില്‍ പൂട്ടിയത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജോവോ നെവസ് നേടിയ മനോഹരമായ ഹെഡ്ഡര്‍ ഗോളില്‍ പോര്‍ച്ചുഗല്‍ കണ്ടിരുന്നു.

അതേസമയം,ഈ ഗോള്‍ മാറ്റി നിര്‍ത്തിയാല്‍ കളിയില്‍ എടുത്തു പറയത്തക്ക മുഹൂര്‍ത്തങ്ങളൊന്നും സൃഷ്ടിച്ചെടുക്കാന്‍ പോര്‍ച്ചുഗലിനായില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിലാണ് പരിചയ സമ്പന്നനായ സ്‌ട്രൈക്കര്‍ യൊവാനെ വിസെയുടെ ഹെഡ്ഡര്‍ ഗോളില്‍ കോംഗോ സമനില പിടിച്ചുവാങ്ങിയത്.

കളിയിലുനീളം റൊണാള്‍ഡോ നനഞ്ഞ പടക്കമായി മാറിയതാണ് പോര്‍ച്ചുഗലിനെ ചതിച്ചത്. ഒറ്റ ഷോട്ട് പോളും ഗോളിലേക്കു തൊടുക്കാനായില്ലെന്നു മാത്രമല്ല, ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചില്ല. രണ്ടാം പകുതിയില്‍ ടീമിനു ലീഡ് നേടിക്കൊടുക്കാന്‍ ചില അവസരങ്ങള്‍ റൊണാള്‍ഡോയ്ക്കു ലഭിച്ചിരുന്നു. പക്ഷെ വളരെ ക്ലോസ് ആംഗിളില്‍ നിന്നും സ്‌കോര്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അദ്ദേഹം ഇവ പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All World
Advertisement

NEWSROOMME VIDEOS

View All Videos