ഹോർമുസ് കടലിടുക്കിൽ ഒമാന്റെ നിർണ്ണായക രക്ഷാദൗത്യം:ആക്രമിക്കപ്പെട്ട സൗദി കപ്പലിലെ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ഒമാൻ നാവികസേനയുടെ കപ്പൽ, ആക്രമിക്കപ്പെട്ട എണ്ണക്കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതായും വൈദ്യസഹായം ഉറപ്പാക്കിക്കൊണ്ട് 16 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ പ്രസ്താവനയിൽ അറിയിച്ചു.അതേസമയം,അവശേഷിക്കുന്ന ഒൻപത് നാവികരുടെ കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
സൗദി പതാകയുള്ള 'സിദ്ര്' (SIDR) എന്ന എണ്ണക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന രണ്ട് നാവികർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4