Advertisement
UAE

ദുബായ് തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു മരണം,ഒരാളെ കാണാതായി

Published: September 10, 2026
ദുബായ് :ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജിബ്രാൾട്ടർ പതാകയുള്ള 'ഹെർക്കുലീസ് സ്റ്റാർ' എന്ന എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കപ്പൽ ചാർട്ടർ ചെയ്ത കമ്പനിയായ 'പെനിൻസുല' ബുധനാഴ്ച അറിയിച്ചു.

ജീവനക്കാരിൽ ഒരാളെ കാണാതായിട്ടുണ്ട്.ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും മറ്റുജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു.കപ്പലിനു നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായാണ് സമുദ്ര സുരക്ഷാ വൃത്തങ്ങളിൽ നിന്നുള്ള പ്രാഥമിക വിലയിരുത്തലുകൾ.യു.എ.ഇയിലെ പോർട്ട് റാഷിദിന് 24 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

 

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos