ചെലവ് വർധിക്കും; ബഹ്റൈനിലെ ഹജ്ജ് തീർഥാടകർക്കുള്ള പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ
ബഹ്റൈൻ ബസുകൾക്ക് കിങ് ഫഹദ് കോസ്വേ കടന്നതിന് ശേഷം, ഒരു നിശ്ചിത സ്ഥലത്തുനിന്ന് കരമാർഗമുള്ള യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. അതേസമയം, ദമ്മാം വിമാനത്താവളം വഴി സർവീസ് നടത്തുന്ന വിമാനങ്ങളിലെ തീർഥാടകരെ അവിടേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കുന്നതിനും ബഹ്റൈൻ ബസുകൾക്ക് ഇളവ് നൽകുന്ന കാര്യം ചർച്ചയിലാണെന്ന് കാമ്പയിൻ അധികൃതർ അറിയിച്ചു.
മിനയിലെ ബഹ്റൈൻ തീർഥാടകർക്കായി നീക്കിവെച്ച സ്ഥലം ഒരു വലിയ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയേക്കും. ടെന്റുകൾക്ക് പകരം ആധുനിക റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്ന ഒരു പദ്ധതിക്ക് മക്ക സിറ്റി, ഹോളി സൈറ്റ്സ് റോയൽ കമ്മീഷൻ നേതൃത്വം നൽകുന്നുണ്ട്. പത്ത് അഞ്ച് നില കെട്ടിടങ്ങളും രണ്ട് നിലകളുള്ള ആധുനിക ടെന്റുകളും ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടം. ഇതിൽ 30,000ത്തിലധികം തീർഥാടകരെ ഉൾക്കൊള്ളിക്കാൻ കഴിയും. അടുത്ത ഹജ്ജ് സീസണിൽ ബഹ്റൈൻ തീർഥാടകരെ ഈ പുതിയ കെട്ടിടങ്ങളുടെ പരീക്ഷണഘട്ടത്തിൽ ഉൾപ്പെടുത്തിയേക്കുമെന്നും ഇത് ഒരു തീർഥാടകന് 300 ബഹ്റൈനി ദീനാർ വരെ ചെലവ് വർധിക്കാൻ കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F