Advertisement
World

സെനഗലിനെ തകർത്ത് ഫ്രഞ്ച് പട,ഇരട്ട ഗോളിൽ തിളങ്ങി കിലിയന്‍ എംബാപ്പെ

Published: June 17, 2026
ന്യൂയോര്‍ക്ക്: ഗ്രൂപ്പ് ഐയില്‍ അട്ടിമറി മോഹവുമായി ഇറങ്ങിയ സെനഗലിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തളച്ച് കിലിയൻ എംബാപ്പെയുടെ ഫ്രഞ്ച് പട.വാശിയേറിയ മൽസരത്തിന്റെ രണ്ടാം പകുതിയിലാണ്  നാലു ഗോളുകളും പിറന്നത്.ആദ്യപകുതിയില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാനാവാതെ വെറും കാഴ്ചക്കാരയി നിന്ന ഫ്രാന്‍സ് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ അടിച്ചുകൂട്ടി എതിരാളികളെ നിലംപരിശാക്കുകയായിരുന്നു.

ഇരട്ട ഗോളുകളുമായി ഹീറോയായി മാറിയ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയാണ് ഫ്രഞ്ച് ജയത്തിന് ചുക്കാന്‍ പിടിച്ചത്. 66, 90+6 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. സെനഗലിന്റെ ഗോള്‍ മമടക്കിയത് ഇബ്രാഹിം എംബായെയായിരുന്നു (90+5).ഇഞ്ചുറി ടൈമില്‍ ഇബ്രാഹിം എംബായെയിലൂടെ സെനഗല്‍ ഒരുഗോള്‍ മടക്കിയെങ്കിലും തൊട്ടുപിന്നാലെ എംബാപെയുടെ രണ്ടാം ഗോളിലൂടെ ഫ്രാന്‍സ് മത്സരം സ്വന്തമാക്കി. 58 ഗോളോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബപെ സ്വന്തമാക്കി. ലോകകപ്പിലെ ആകെ ഗോള്‍ നേട്ടത്തില്‍ ലിയോണല്‍ മെസിയേയും മറികടന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All World
Advertisement

NEWSROOMME VIDEOS

View All Videos