ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമിയുടെ സഹോദരന്‍റെ വിയോഗം, ഷാർജ രാജകുടുംബത്തിന് ആശ്വാസമേകാൻ മമ്മൂട്ടിയെത്തി
ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് മമ്മൂട്ടി യു.എ.ഇയിലെത്തിയത്. ഷെയ്ഖ് മുഹമ്മദ് ബിൻ സാലം അൽ ഖാസിമിയുടെ വിയോഗത്തെ തുടർന്ന് പരിപാടി മാറ്റിവയ്ക്കേണ്ടി വരുമോ എന്ന ആശങ്കയുയർന്നിരുന്നു. ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി നേരിൽ കണ്ട് സമാശ്വാസവാക്കുകൾ പങ്കുവച്ചു. ഭരണാധികാരികളുമായി ദീർഘകാലമായി ഊഷ്മളമായ ബന്ധം പുലർത്തുന്നയാളാണ് മമ്മൂട്ടി. ഉപഭരണാധികാരിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം ആൽഖാസിമിയുടെ നിര്യാണത്തിൽ ഷാർജ വെള്ളിയാഴ്ചമുതൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4