ഓണമാഘോഷിക്കാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ച ചെങ്ങന്നൂർ സ്വദേശി ഹൈദരാബാദ് വിമാനത്താവളത്തിൽ മരിച്ചു
ദുബായിൽ സ്വകാര്യ കമ്പനിയിൽ പി.ആർ.ഒ. (PRO) ആയി ജോലി ചെയ്തുവരികയായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സനീഷ് ബാബുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോയി.
പെരിങ്ങാല നന്ദനം വീട്ടിൽ രവീന്ദ്രന്റെയും ശാന്തമ്മയുടെയും മകനാണ് സനീഷ് ബാബു. ഭാര്യ: രൂപ. മകൾ: ദേവനന്ദ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd