മലപ്പുറം പരപ്പനങ്ങാടി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
Published:
April 26, 2026
മനാമ : മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു. ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF