ദുബായ് തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് റിപ്പോർട്ട്
ആക്രമണം നടക്കുമ്പോൾ ടാങ്കർ പൂർണ്ണമായും നിറച്ച നിലയിലായിരുന്നു.ആക്രമണത്തെ തുടർന്ന് കപ്പലിന്റെ പുറംഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും കുവൈത്ത് പെട്രോളിയം കോർപറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. എണ്ണ ചോർച്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നതായും സുരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തി തീ അണച്ചതായും ദുബായ് മീഡിയ ഓഫീസ് എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചു.സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് പങ്കിടുമെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF