ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
Published:
October 13, 2025
മനാമ: കോഴിക്കോട് മാങ്കാവ് സ്വദേശി ബിനോയ് ജോൺസ് (57) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഭാര്യ: ശോഭ പ്രമീള. ഒരു മകളുണ്ട്. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4