Advertisement
UAE

കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാർജയിൽ നിര്യാതനായി

Published: August 18, 2026
ഷാർജ:ഷാർജയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി നിര്യാതനായി. ചെറിയകുമ്പളം ആർ.പി. നവാസാണ് (50) മരിച്ചത്.. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഷാർജ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഷാർജയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ: ഹസീന. മക്കൾ: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്‌വിൻ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos