ഓണാഘോഷത്തിന് അമ്മയ്ക്കരികിലെത്തി; ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മലയാളി ബാലന് ദാരുണാന്ത്യം
ബിസിനസ് തിരക്കുകൾ കാരണം കുഞ്ഞിനെ കുറച്ചുകാലത്തേക്ക് മേഘ നാട്ടിലേക്ക് അയച്ചിരിക്കുകയായിരുന്നു. ആഘോഷങ്ങൾക്കായി കുഞ്ഞിനെ വീണ്ടും ബഹ്‌റൈനിലേക്ക് തിരികെ കൊണ്ടുവന്നതാണ്. അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ, ബാത്ത് ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്‌റൈൻ കേരളീയ സമാജം അംഗമാണ് അമ്മ മേഘ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd