യൂസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ് ചെയർമാൻ ഖാലിദ് മുഹമ്മദ് കാനൂ അന്തരിച്ചു
1890ലാണ് കാനൂ ഗ്രൂപ് സ്ഥാപിതമായത്. വ്യാപാരം, യാത്ര, ഷിപ്പിങ്, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലേക്ക് ഖാലിദ് മുഹമ്മദ് കാനൂവിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ ദേശീയ സ്ഥാപനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ചെയർമാനായും, ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് അംഗമായും, ബഹ്‌റൈൻ മോണിറ്ററി ഏജൻസി (ഇപ്പോഴത്തെ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ) ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ, ഹാർവാർഡ് യൂനിവേഴ്‌സിറ്റിയുടെ ജോസ്ലിൻ ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗൾഫ് ഡയബറ്റിസ് സ്പെഷ്യലിസ്റ്റ് സെന്റർ സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു. പ്രമേഹ ചികിത്സക്കും ഗവേഷണത്തിനുമായി രാജ്യത്ത് ആദ്യമായി ഒരു പ്രത്യേക സ്ഥാപനം ഒരുക്കിയതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4