Advertisement
UAE

ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ്വരോഗം;ദുബായിലെ മലയാളി ദമ്പതികളുടെ ഏകമകൾ നാട്ടിൽ അന്തരിച്ചു,ഹൃദയഭേദകമായ കുറിപ്പുമായി നടി ഷംന കാസിം

Published: September 16, 2026
ദുബായ്: അവധിക്കാലം ആഘോഷിക്കാൻ ദുബായിൽ ഏഴു വയസ്സുകാരിയായ മലയാളി പെൺകുട്ടി അപൂർവ്വരോഗം ബാധിച്ചു മരിച്ചു.ദുബായിൽ സെയിൽസ് പ്രൊഫഷണലായ അജിത്ത് കെ.പി.യുടെയും മീരയുടെയും ഏക മകളായ അമേയ അജിത് ആണ് മരിച്ചത്.ദശലക്ഷത്തിൽ ഒരു കുട്ടിയെ മാത്രം ബാധിക്കുന്ന അത്യപൂർവ്വമായ നാഡീസംബന്ധമായ രോഗം ബാധിച്ചാണ് മരണമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രശസ്ത നടി ഷംന കാസിമിന്റെ ദുബായിലെ ഡാൻസ് സ്റ്റുഡിയോയിലെ വിദ്യാർത്ഥിനി കൂടിയായിരുന്നു ഈ മിടുക്കി. കുട്ടിയുടെ സംസ്കാര ചടങ്ങുകൾ കേരളത്തിലെ സ്വന്തം നാട്ടിൽ വെച്ച് നടത്തി.

View this post on Instagram

A post shared by Shamna Kkasim ( purnaa ) (@shamnakasim)


ദുബായിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും മാതാപിതാക്കളുടെ ഏക മകളുമായിരുന്ന അമേയ അജിത്ത്, അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് രോഗബാധിതയായത്. തുടർന്ന് സെപ്റ്റംബർ 14-ന് അവൾ മരണമടഞ്ഞതായി പിതാവ് 'ഗൾഫ് ന്യൂസി'നോട് സ്ഥിരീകരിച്ചു.അപസ്മാര ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അമേയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കും 45 ദിവസത്തെ ആശുപത്രിവാസത്തിനും ഒടുവിൽ, തിങ്കളാഴ്ച രാത്രി ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.ഇക്കഴിഞ്ഞ ജൂലൈ 6-നായിരുന്നു അമേയയുടെ ഏഴാം ജന്മദിനം ആഘോഷിച്ചത്. 'FIRES' (Febrile Infection-Related Epilepsy Syndrome) എന്ന അതീവ ഗുരുതരവും അപൂർവ്വവുമായ അപസ്മാര രോഗാവസ്ഥയാണ് അമയയെ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ സ്ഥിരീകരണം.

അമേയയുടെ വിയോഗത്തിൽ നടി ഷംന കാസിം ഇൻസ്റ്റയിൽ പങ്കുവെച്ച കുറിപ്പ് :
ചില വിടപറയലുകൾ വാക്കുകൾക്ക് അതീതമാണ്...
കണ്ണീരിന് പോലും പൂർണ്ണമായി പ്രകടിപ്പിക്കാനാവാത്തത്ര വേദനയാണത്. 

ഈ കൊച്ചു മാലാഖ ഞങ്ങളുടെ 'ഷംന കാസിം ഡാൻസ് സ്റ്റുഡിയോ'യിലെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥിയായിരുന്നു. നൃത്തം പഠിക്കാൻ വന്നിരുന്ന ആ കൊച്ചു കാലടികളും, നിഷ്കളങ്കമായ പുഞ്ചിരിയും, സ്നേഹനിർഭരമായ മുഖവും ഞങ്ങളുടെ സ്റ്റുഡിയോയുടെ ഓരോ കോണിലും എന്നെന്നേക്കുമായി നിലനിൽക്കും.

നീ ഞങ്ങൾക്ക് വെറുമൊരു വിദ്യാർത്ഥി മാത്രമായിരുന്നില്ല...
നീ ഞങ്ങളുടെ കുടുംബത്തിലെ പ്രിയപ്പെട്ട ഒരംഗമായിരുന്നു. നീ ബാക്കിവെച്ചുപോയ ആ ശൂന്യത മറ്റാർക്കും നികത്താനാവില്ല.

ഷംന കാസിമും ഷംന കാസിം ഡാൻസ് സ്റ്റുഡിയോയും നിലനിൽക്കുന്നിടത്തോളം കാലം, നീ ഞങ്ങളുടെ ഹൃദയങ്ങളിലും ഓർമ്മകളിലും എന്നെന്നും ജീവിക്കും. നിൻ്റെ ഓർമ്മകൾ ഒരിക്കലും മാഞ്ഞുപോകില്ല, ആ മനോഹരമായ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകില്ല.പ്രിയപ്പെട്ട കൊച്ചു മാലാഖേ...അതീവ ദുഃഖത്തോടെ ഞങ്ങൾ നിനക്ക് വിട നൽകുന്നു. 
ഹൃദയം നിറഞ്ഞ അനുശോചനവും കണ്ണീരോടെയുള്ള ആദരാഞ്ജലികളും അർപ്പിക്കുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos