Advertisement
Arab World

ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡറുമായി മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തി

Published: September 18, 2026
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല എം. അബു ഷാവേഷുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മുസ്‌ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി വി.ഡി സതീശനെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അംബാസഡര്‍ അബ്ദുല്ല എം. അബു ഷാവേഷ് പ്രതികരിച്ചു. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ പൊതുവെയും, കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ചും ഫലസ്തീനോടും ഫലസ്തീന്‍ ജനതയോടും പുലര്‍ത്തുന്ന അചഞ്ചലമായ ഐക്യദാര്‍ഢ്യം കൂടിക്കാഴ്ചയില്‍ വീണ്ടും ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement

NEWSROOMME VIDEOS

View All Videos