ദുബായിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
താമസസ്ഥലത്തുനിന്ന് ഒറ്റയ്ക്ക് കാറോടിച്ച് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ പിന്നീട് കാറിന്റെ ഡ്രൈവിങ് സീറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഫിറോസ്. പരേതരായ മൊയ്തീൻ ഹാജിയുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ഹാദിയ. സഹോദരങ്ങൾ: അഷ്റഫ്, സൈനുദ്ദീൻ, ഹമീദ്, ഹനീഫ, നാസർ, യൂസഫ്, ഇസ്മായിൽ, സൗദ, ഫൗസിയ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4