Advertisement
UAE

പിഞ്ചുകുഞ്ഞിനെ കരുവാക്കിയും സ്വർണക്കടത്ത്, ഡയപ്പറിലൊളിപ്പിച്ച് സ്വർണം കടത്തിയ പൊന്നാനി സ്വദേശി കരിപ്പൂരിൽ പിടിയിലായി

Published: September 02, 2026
കോഴിക്കോട് :പിഞ്ചുകുഞ്ഞിനെ കരുവാക്കി സ്വർണം കടത്താൻ ശ്രമിച്ച പൊന്നാനി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി.റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ദേഹത്ത് നിന്നാണു സ്വർണം കണ്ടെടുത്തത്. പിതാവിന്‍റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടി. കുഞ്ഞുങ്ങളുമായി എത്തുമ്പോൾ കസ്റ്റംസ് പരിശോധനയുണ്ടാകില്ലെന്ന ധാരണയിലാണ് ഇയാൾ കുഞ്ഞിനെ കരുവാക്കിയത്. മൂന്ന് മക്കളോടൊപ്പമാണ് വിമാനത്താവളത്തിൽ എത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ നടത്തിയ വിശദമായ പരിശോധനയിലാണ് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കണ്ടെടുത്തത്.
കുഞ്ഞിൻ്റെ അമ്മ 4 ദിവസം മുൻപ് രണ്ടു കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു. 28 കാരിയായ യുവതി നാപ്കിനിൽ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വർണമാണ്. പൊന്നാനിക്കാരനായ ഭർത്താവാണ് സ്വർണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആർഐക്ക് മൊഴി നൽകിയിരുന്നു. ഇതോടെയാണ് ഭർത്താവ് കരിപ്പൂരിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവുമായി ഡിആർഐയുടെ പിടിയിലായത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos