അബൂദബി: കണ്ണൂർ ചക്കരക്കൽ സ്വദേശി മാവിലാക്കണ്ടി അബ്ദുൽ നാസർ (60) അബൂദബിയിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: ലെരീന. മക്കൾ: മുഹമ്മദ് അജ്മൽ (ദുബൈ), ലബീബ, ഹിബ ഫാത്തിമ. മരുമകൻ: അൻസാഫ് (അബൂദബി). നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജനാസ നമസ്കാരം നിർവഹിച്ച് അബൂദബി മഫ്രഖ് കബർസ്ഥാനിൽ ഖബറടക്കി. ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd