Advertisement
UAE

കുവൈത്തിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയിലും അബുദാബിയിലെ ഹബ്ഷാൻ പ്ലാന്റിലും തീപിടുത്തം,ആക്രമണം പ്രതിരോധിച്ചതായി അധികൃതർ

Published: April 03, 2026
കുവൈത്ത് സിറ്റി :  കുവൈത്തിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ന്(വെള്ളി) പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ശുദ്ധീകരണശാലയുടെ പ്രധാന യൂണിറ്റുകളിൽ വൻ തീപിടിത്തമുണ്ടായി.

പ്ലാൻ്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നത് വലിയ ആശ്വാസമായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഇറാന്റെ നീക്കങ്ങൾ ഗൾഫ് രാഷ്ട്രങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് നേരെയും സമാനമായ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജൻസികൾ. ലോകത്തെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ മിന അൽ അഹമ്മദി ലക്ഷ്യമിട്ടുള്ള ഈ നീക്കം ആഗോള എണ്ണവിപണിയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.

ഇതിനിടെ,അബുദാബിയിലെ ഹബ്ഷാൻ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം പ്രതിരോധിച്ചതിനെ തുടർന്നുള്ള അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തമുണ്ടായി.എവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos