അനുമതിയില്ലാതെ യു.എസുമായി നയതന്ത്ര ചർച്ച: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിക്കെതിരെ പ്രമേയം
ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ (UN) ജനറൽ അസംബ്ലി യോഗത്തിനിടെ യു.എസ് പ്രതിനിധികളുമായി അബ്ബാസ് അറാഗ്ചി നടത്തിയ കൂടിക്കാഴ്ചയാണ് ഇറാൻ രാഷ്ട്രീയത്തിൽ വലിയ നയതന്ത്ര വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സഭയുടെ മുൻകൂൂർ അനുമതിയില്ലാതെ ഇത്തരം ചർച്ചകൾ നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടുന്നു. വിഷയം സഭ ചർച്ച ചെയ്യണമെന്നും വിദേശകാര്യമന്ത്രി ജനങ്ങളോടും പാർലമെന്റിനോടും മറുപടി പറയണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.
അമേരിക്കയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരണമെന്ന് വാദിക്കുന്ന തീവ്ര വിഭാഗം എം.പിമാരാണ് വിദേശകാര്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രമേയം തുടർനടപടികൾക്കായി പാർലമെന്റിന്റെ 'നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷന്' കൈമാറാൻ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നീക്കം ഇറാന്റെ ഭാവി നയതന്ത്ര നിലപാടുകളെയും യു.എസ് ബന്ധത്തെയും കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക