Advertisement
Bahrain

യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണം,21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Published: March 08, 2026
മനാമ: ബഹ്‌റൈനിലെ ജുഫൈറിൽ സ്ഥിതി ചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (US Navy's 5th Fleet) ആസ്ഥാനത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെഹ്റാൻ ടൈംസാണ് വാർത്ത പുറത്തുവിട്ടത്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഏകോപിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളും ഷാഹെദ്-136 ഡ്രോണുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. നാവിക ആസ്ഥാനത്തെ റഡാർ സംവിധാനങ്ങൾ, സർവീസ് കെട്ടിടങ്ങൾ, സാറ്റലൈറ്റ് ടെർമിനലുകൾ എന്നിവ തകർന്നു. മേഖലയിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രാഥമിക റിപ്പോർട്ടുകളിൽ മൂന്ന് മരണം മാത്രമാണ് സൂചിപ്പിച്ചിരുന്നതെങ്കിലും, ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 21 ആയി ഉയർന്നതായാണ് വിവരം.

ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' സൈനിക നീക്കത്തിനുള്ള പ്രതികാരമായാണ് ഇറാൻ ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. നേരത്തെ ഇറാനിയൻ കമാൻഡർമാരെ വധിച്ചതിനും, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് നടത്തിയ ടോർപ്പിഡോ ആക്രമണത്തിനുമുള്ള മറുപടിയാണിതെന്ന് ഇറാൻ അവകാശപ്പെട്ടു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചുപൂട്ടിയതോടെ ആഗോള എണ്ണ വിപണിയും ആശങ്കയിലാണ്. കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകൾക്ക് നേരെയും ആക്രമണങ്ങൾ തുടരുകയാണ്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പേർഷ്യൻ ഗൾഫ്, ചെങ്കടൽ മേഖലകളിലെ വാണിജ്യ സുരക്ഷ ഉറപ്പാക്കുന്ന 8,300-ഓളം നാവികരുള്ള യുഎസിന്റെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണ് ബഹ്‌റൈനിലേത്. ഇവിടെയുണ്ടായ സുരക്ഷാ വീഴ്ച അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos