യു.എ.ഇയിലെ പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ഡാനിയൽ ലാസർ നാട്ടിൽ നിര്യാതനായി
ടാറ്റ കമ്പനിയിലെ ഉദ്യോഗം ഉപേക്ഷിച്ച് 1968 ഏപ്രിൽ 8-നാണ് പൂണെയിൽ നിന്നുള്ള യുവ എൻജിനീയറായ തിരുവനന്തപുരം ഡാനിയൽ ലാസർ യു.എ.ഇയിൽ എത്തിയത്.ഏറെക്കാലം വൈദ്യുതിമേഖലയിൽ ജീവനക്കാരനായതിന് ശേഷം ലാസർ ഗ്രൂപ്പിനും പിന്നീട് നോർത്ത് പോയിന്റ് എജ്യുക്കേഷനും രൂപം നൽകുകയായിരുന്നു.
അജ്മാനിലെ ദ് റോയൽ അക്കാദമി, ദ് ബ്ലൂമിങ്ടൺ അക്കാദമി, ഷാർജയിലെ ദ് ഹോപ് ഇംഗ്ലീഷ് സ്കൂൾ എന്നീ മൂന്ന് വിദ്യാലയങ്ങളുടെ സ്ഥാപകനും ഉടമയുമാണ്.
ഭാര്യ: ശോശാമ്മ ലാസർ. മക്കൾ:നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ചെയർമാനായ ലാൻസൺ ലാസർ, ലിൻസി ലാസർ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക