ഇറാനെ ഒറ്റപ്പെടുത്താൻ അമേരിക്ക; ഉപരോധമല്ല പരിഹാരമെന്ന് ഇന്ത്യയും ചൈനയും
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ (MEA) വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. സംഘർഷങ്ങൾ ഒഴിവാക്കാൻ ചർച്ചയും നയതന്ത്രപരമായ സംഭാഷണവുമാണ് ഉചിതമായ മാർഗമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇറാനെ സാമ്പത്തികമായി പൂർണ്ണമായി ഒറ്റപ്പെടുത്തുമെന്നും "സാമ്പത്തിക ഡി-ഡേ" നടപ്പാക്കുമെന്നും ഡൊണാൾഡ് ട്രംപ് 'ട്രൂത്ത് സോഷ്യൽ' വഴി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിയൻ എണ്ണക്കടത്ത്, പണമിടപാടുകൾ, കപ്പൽ രജിസ്ട്രികൾ എന്നിവ ഉടനടി അവസാനിപ്പിക്കണമെന്നും ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ, ഉപരോധങ്ങളും സമ്മർദ്ദ തന്ത്രങ്ങളും പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു. എല്ലാ കക്ഷികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രാഷ്ട്രീയ-നയതന്ത്ര സമീപനം സ്വീകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക-സുരക്ഷാ പ്രത്യാഘാതങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ശക്തമായി തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd