പൈലറ്റുമാർ തന്നെ തമ്മിലടിച്ചാൽ എന്ത് സുരക്ഷ? ഫ്ലൈദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നാലെ വ്യോമയാന സുരക്ഷാ പ്രോട്ടോകോളുകൾ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യ
ജീവനക്കാരുടെ സൈക്കോമെട്രിക് (മാനസികാരോഗ്യ) പരിശോധന കർശനമാക്കുക, പ്രധാന റൂട്ടുകളിൽ സ്കൈ മാർഷലുകളെ വിന്യസിക്കുക തുടങ്ങിയ കാര്യങ്ങൾ പുനഃപരിശോധനയിൽ ഉൾപ്പെടും. വിമാനക്കമ്പനികൾ, സി.ഐ.എസ്.എഫ് (CISF), എൻ.എസ്.ജി (NSG), ബി.സി.എ.എസ് (BCAS), ഡി.ജി.സി.എ (DGCA) തുടങ്ങിയ സുരക്ഷാ ഏജൻസികളുടെ സജ്ജീകരണങ്ങളും ഏകോപനവും വിലയിരുത്തും.
സെപ്റ്റംബർ 30-ന് 174 യാത്രക്കാരുമായി ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യാത്രയ്ക്കിടെ കോക്പിറ്റിൽ പൈലറ്റും സഹപൈലറ്റും തമ്മിൽ ഏറ്റുമുട്ടുകയും, സഹപൈലറ്റിന് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ 34,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 14,000 അടിയോളം താഴേക്ക് പതിച്ചു. പരിക്കേറ്റ പൈലറ്റ് കോക്പിറ്റ് തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഫ്ലൈദുബായ് ക്രൂ അംഗം വിമാനം നിയന്ത്രിച്ച് സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4