ഭാര്യ മറ്റൊരാളുടെ കാറിൽ, അടിപിടിയിൽ പരിക്കേറ്റ ഭർത്താവിന് അരലക്ഷത്തിലധികം ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി ഉത്തരവിട്ടു
പ്രതി തന്നെ ആക്രമിച്ചു പരിക്കേൽപിച്ചതായി ഏഷ്യൻ പൗരനും പരാതിക്കാരനുമായ ഭർത്താവ് കോടതിയെ അറിയിക്കുകയായിരുന്നു.ഇത് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളും അദ്ദേഹം ഹാജരാക്കിയിരുന്നു.ആക്രമണത്തിനു പുറമെ, യുഎഇ നിയമപ്രകാരം 'പാപം പ്രോത്സാഹിപ്പിക്കൽ' (promoting sin) എന്ന് നിർവചിക്കപ്പെട്ട കുറ്റം കൂടി ചുമത്തിയാണ് പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചത്.
നിയമപരമായ ദാമ്പത്യബന്ധമൊന്നുമില്ലാത്ത പ്രതിയെ തന്റെ ഭാര്യയ്ക്കൊപ്പം വാഹനത്തിനുള്ളിൽ ഭർത്താവ് കണ്ടെത്തിയതോടെയാണ് തർക്കം ആരംഭിച്ചത്.തുടർന്നുണ്ടായ വാക്കുതർക്കം പിന്നീട് ശാരീരികമായ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.മർദ്ദനത്തിനും അധാർമ്മികത പ്രോത്സാഹിപ്പിച്ചതിനും പ്രതിക്ക് ക്രിമിനൽ കോടതി രണ്ട് മാസത്തെ തടവും യഥാക്രമം 10,000 ദിർഹവും 20,000 ദിർഹവും പിഴയും വിധിക്കുകയായിരുന്നു.
പ്രതിയുടെ കുറ്റം ക്രിമിനൽ കോടതിയുടെ മുൻവിധിയിലൂടെ ഇതിനകം തെളിയിക്കപ്പെട്ടതാണെന്നും, അതിനാൽ പരാതിക്കാരനുണ്ടായ നാശനഷ്ടങ്ങളും അവ പ്രതിയുടെ പ്രവൃത്തികളുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്നുമുള്ള കാര്യങ്ങൾ മാത്രമാണ് ഇനി പരിഗണിക്കാനുള്ളതെന്നും സിവിൽ കോടതി നിരീക്ഷിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd