ഇന്ത്യൻ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച 'വലിയ നുണ', ഇറാൻ ആണവായുധം വികസിപ്പിക്കുന്നുവെന്ന വ്യാജവാർത്തയുടെ രഹസ്യങ്ങൾ പുറത്തുവിട്ട് 'ന്യൂയോർക് ടൈംസ്'
വ്യാജ അവകാശവാദം: യു.എസും ഇസ്രായേലും ആണവായുധങ്ങൾ കൈവശം വെയ്ക്കുന്നിടത്തോളം കാലം ഇറാനും അത് വികസിപ്പിക്കുന്നത് തുടരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹ്മദ് വഹിദി പറഞ്ഞതായി അവകാശപ്പെട്ടുകൊണ്ടാണ് ഇന്ത്യൻ അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.വാഹിദിയുടെ ചിത്രത്തോടൊപ്പം എ.ഐ (AI) നിർമ്മിത മഷ്‌റൂം ക്ലൗഡിന്റെ ചിത്രവും ചേർത്താണ് പോസ്റ്റ് പങ്കുവെച്ചത്.
രണ്ട് മണിക്കൂറിനുള്ളിൽ 82,000 ഫോളോവേഴ്‌സുള്ള മറ്റൊരു ഇന്ത്യൻ അക്കൗണ്ട് ഇത് ഹിന്ദി വിവരങ്ങളോടെ പങ്കുവെച്ചു.പിന്നാലെ,ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുമായി ഔദ്യോഗിക ബന്ധമില്ലാത്ത മറ്റൊരു അക്കൗണ്ട് ആരോപണം ഏറ്റെടുത്തു.ഇസ്രായേലി ചാനൽ 14 വാർത്ത ഇംഗ്ലീഷിൽ സംപ്രേഷണം ചെയ്യുകയും, ഇറാൻ ആണവായുധ ശ്രമങ്ങൾ പരസ്യമായി സമ്മതിച്ചതിന്റെ തെളിവായി അവതരിപ്പിക്കുകയും ചെയ്തതിന് പിന്നാലെ,ഇസ്രായേൽ പ്രധാനമന്ത്രിയുടെ മകൻ യാർ നെതന്യാഹു ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ബെഞ്ചമിൻ നെതന്യാഹു വ്യാജവാർത്ത ഏറ്റെടുക്കുന്നു
പോസ്റ്റ് വന്ന് മൂന്ന് മണിക്കൂറിനുള്ളിൽ ജെറുസലേമിലെ മൗണ്ട് ഹെർസലിൽ നടന്ന പ്രസംഗത്തിൽ ഇറാന്റെ ആണവ ലക്ഷ്യങ്ങൾക്കുള്ള തെളിവായി നെതന്യാഹു ഈ വ്യാജ ഉദ്ധരണി ഉപയോഗിച്ചു.
അതേസമയം,ജനറൽ അഹ്മദ് വഹിദി ഇത്തരമൊരു പരാമർശം നടത്തിയതായി തെളിയിക്കുന്ന യാതൊരു വീഡിയോയോ പ്രസംഗമോ ഔദ്യോഗിക രേഖകളോ ഇറാനിൽ നിന്ന് ലഭ്യമായിട്ടില്ലെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ആരാണ് ഇത് സൃഷ്ടിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഒരു ഇന്ത്യൻ എക്സ് അക്കൗണ്ടിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ പ്രസ്താവന, നെതന്യാഹുവും ഇസ്രയേലും ഇറാനെതിരെ ദീർഘകാലമായി നടത്തുന്ന വാദങ്ങളിലൊന്നാണ്. ഇറാനെതിരെ യുദ്ധം ആവശ്യമാണെന്ന് സ്ഥാപിക്കാൻ ഇറാൻ ആണവായുധം നിർമിക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഇറാന് എതിരെ യുള്ള യുദ്ധം ആവശ്യമാണെന്നുമുള്ള നെതന്യാഹുവിന്റെ ദീർഘകാലമായുള്ള വാദത്തെ ശക്തിപ്പെടുത്താനാണ് പ്രചാരണം ലക്ഷ്യമിട്ടതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd