ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ തിരിച്ചടി: സൻആ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണമുണ്ടായതായി റിപ്പോർട്ട്
അൽ-മുഹാബ്ഷ നഗരത്തിലെ വാർത്താവിനിമയ ശൃംഖലകൾ ലക്ഷ്യമിട്ട് മൂന്ന് തവണ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.2014-ലാണ് യെമൻ തലസ്ഥാനമായ സൻആ ഹൂതി വിമതർ പിടിച്ചെടുത്തത്.
പടിഞ്ഞാറൻ തീരത്തെ പോരാട്ട മേഖലകളിൽ തങ്ങൾ മുന്നേറ്റം തുടരുകയാണെന്ന് യെമൻ സർക്കാർ സേന അറിയിച്ചു.സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ, പടിഞ്ഞാറൻ തീരത്ത് നുഴഞ്ഞുകയറാനുള്ള ഹൂതി വിമതരുടെ ശ്രമങ്ങൾ തടയുന്നതിനൊപ്പം വലിയ തോതിൽ ആൾനാശവും ആയുധ നശീകരണവും നടത്തിയതായും സർക്കാർ സൈന്യം വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക