Advertisement
World

ഹൂസ്റ്റണിൽ ജർമൻ ഗോളടിപൂരം,ഏഴു ഗോളിൽ ഞെട്ടിത്തരിച്ച് കുറസാവോ

Published: June 15, 2026
ഹൂസ്റ്റണ്‍: ആദ്യ ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കാനെത്തിയ കുറസാവോയെ ഒന്നിന് പിറകെ മറ്റൊന്നായി ഇരമ്പിയെത്തിയ ഗോൾ പ്രകമ്പനത്തിൽ വിറപ്പിച്ച് ജർമനി.ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ഫുട്‌ബോളിലെ കുഞ്ഞന്‍ ടീമുകളിലൊന്നായ കുറസാവോയെ ജര്‍മനി തരിപ്പണമാക്കിയത്.

0-1നു പിന്നില്‍ നിന്ന ശേഷം ഗോള്‍ മടക്കി ജര്‍മനിക്കു ഷോക്ക് നല്‍കിയതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി ഗോൾവല കുലുക്കി ജർമനി നിലംപരിശാക്കുകയായിരുന്നു.

ഫെലിസ് എന്‍മെച്ച (ആറാം മിനിറ്റ്), നിക്കോ ഷ്‌ളോട്ടെര്‍ബെക്ക് (38), കായ് ഹാവേര്‍ട്‌സ് (45+5, 88), ജമാല്‍ മുസിയാല (47), നതാനിയേല്‍ ബ്രൗണ്‍ (68), ഡെനിസ് ഉന്‍ഡാവ് (78) എന്നിവരാണ് ജര്‍മനിക്കായി വലകുലുക്കിയത്. കുറസാവോയുടെ ആശ്വാസ ഗോള്‍ 21ാം മിനിറ്റില്‍ ലിവാനോ കൊമനേസ്യയുടെ വകയായിരുന്നു.

ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ കുറസാവോ തുടക്കത്തില്‍ അല്‍പ്പം പരുങ്ങലില്‍ കാണപ്പെട്ടപ്പോള്‍ അവസരം മുതലെടുത്ത ജര്‍മനി ആക്രമിച്ചു കയറി. ആദ്യത്തെ കുറച്ചു മിനിറ്റുകളില്‍ ബോള്‍ കുറസാവോ ഗോള്‍മുഖത്തു തന്നെയായിരുന്നു. ആറാം മിനിറ്റില്‍ തന്നെ ഫെലിക്‌സ് എന്‍മെച്ചയിലൂടെ ജര്‍മനി അക്കൗണ്ടും തുറന്നു. ജമാല്‍ മുസിയാലയുടെ ഗോള്‍ശ്രമം കുറസാവോ ഡിഫന്‍ഡര്‍ അര്‍മാന്‍ഡോ ഒബിസ്‌പോ ബ്ലോക്ക് ചെയ്തിട്ടെങ്കിലും അതു ക്ലിയര്‍ ചെയ്ത് അപകടമൊഴിവാക്കാന്‍ കഴിഞ്ഞില്ല. ബോള്‍ ലഭിച്ച ഫ്‌ളോറിയന്‍ വിട്‌സ് അതു എന്‍മെച്ചയ്ക്കു കൈമാറി. ബോക്‌സിനുള്ളില്‍ വച്ച് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ അദ്ദേഹം അതു വലയിലേക്കു തൊടുത്തപ്പോള്‍ ഗോളി വെറും കാഴ്ചക്കാരനായിരുന്നു.

തുടര്‍ന്നും ജര്‍മനി തന്നെയാണ് പത്തുമിനിറ്റോളം കളി നിയന്ത്രിക്കുകയും ചെയ്തു. 19ാം മിനിറ്റിലാണ് കുറസാവോ കളിയിലെ ആദ്യത്തെ ഗോള്‍ ഷോട്ട് പരീക്ഷിക്കുനത്. ബോക്‌സിനു പുറത്തു നിന്നും ഒരു ലോങ്‌റേഞ്ചറാണ് ലിയാന്‍ഡ്രോ ബക്കുന തൊടുത്തത്. എന്നാല്‍ ജര്‍മന്‍ ഗോളി മാന്വല്‍ നുയര്‍ക്കു ഭീഷണി ഉയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ ബോള്‍ പറന്നു.ഈ ഷോട്ടിനു ശേഷമാണ് കുറസാവോയ്ക്കു പതിയ ആത്മവിശ്വാസവും വന്നു തുടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All World
Advertisement

NEWSROOMME VIDEOS

View All Videos