Advertisement
UAE

"തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല" :മുന്നറിയിപ്പുമായി യു.എ.ഇ

Published: October 03, 2026
അബുദാബി: തീവ്രവാദത്തിനെതിരായ മേഖലയിലെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് . ഭീകരവാദത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന വാദഗതികളെയും ഭീഷണിയുടെ ഭാഗമായിത്തന്നെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തീവ്രവാദത്തിനെതിരായ പോരാട്ടം പൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവിലുണ്ടായ ഭീകരാക്രമണമെന്നും 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ഗർഗാഷ് പറഞ്ഞു.വിദ്വേഷ പ്രസംഗങ്ങളിലൂടെ ഭീകരവാദത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ആപത്തിന്റെ ഉപരിപ്ലവമായ ഒരു വശം മാത്രമല്ലെന്നും മറിച്ച്, ആ ആപത്തിന്റെ തന്നെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തീവ്രവാദത്തിനെതിരെ യുഎഇ നേരത്തെ തന്നെ സ്വീകരിച്ച ഉറച്ച നിലപാടിന്റെ പ്രാധാന്യം പുതിയ സംഭവവികാസങ്ങൾ അടിവരയിടുന്നതായി ഗർഗാഷ് പറഞ്ഞു; തീവ്രവാദത്തെയോ അതിനെ ആളിക്കത്തിക്കുന്ന ആശയങ്ങളെയോ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
"വിദ്വേഷത്തെ നേരിടുന്നതിലൂടെയും തീവ്രവാദത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിലൂടെയുമാണ് സുരക്ഷ ആരംഭിക്കുന്നത്," അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക 

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos