അഡ്‌നോക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം; നയതന്ത്രവും പ്രതിരോധവും തുടരുമെന്ന് യു.എ.ഇ
രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതത്തിനുള്ള അവകാശം യു.എ.ഇ ഉറപ്പുവരുത്തും.ആക്രമണങ്ങൾ ഉണ്ടായാലും ചർച്ചകൾക്കും നയതന്ത്രപരമായ പരിഹാരങ്ങൾക്കുമാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മേഖലയിലെ സുരക്ഷയും ഗൾഫ് രാജ്യങ്ങളുടെ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ജി.സി.സി രാജ്യങ്ങളുടെ ഏകീകൃത സമീപനം ശക്തിപ്പെടുത്താൻ യു.എ.ഇ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അഡ്‌നോക്കിന്റെ ഒരു കപ്പലിനു നേരെ വെള്ളിയാഴ്ച വൈകുന്നേരവും ആക്രമണമുണ്ടായി. ആർക്കും പരിക്കില്ലെന്നും സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും കമ്പനി വ്യക്തമാക്കി.വ്യാഴാഴ്ച വൈകുന്നേരവും അഡ്‌നോക്കിന്റെ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച യു.എ.ഇ, സംഭവത്തെ ശക്തമായി അപലപിക്കുകയും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd