"യുദ്ധവുമില്ല, സമാധാനവുമില്ല", ഇങ്ങനെയൊരു അനിശ്ചിതാവസ്ഥയിൽ തുടരാനാവില്ലെന്ന് യുഎഇ
'യുദ്ധവുമില്ലാത്ത, സമാധാനവുമില്ലാത്ത' ഈ അവസ്ഥയിൽ "അനിശ്ചിതകാലത്തേക്ക് തുടരാൻ മേഖലയ്ക്കാവില്ല. ജനങ്ങളുടെ ഭാവിക്കും പ്രദേശത്തിന്റെ സ്ഥിരതയ്ക്കും വ്യക്തമായ ദിശാബോധം ആവശ്യമാണ്." - ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് എക്‌സിൽ(x)ൽ കുറിച്ചു.
അന്താരാഷ്ട്ര തത്വങ്ങൾക്ക് നിരക്കാത്ത ദുർബലമായ അടിത്തറയിൽ ഉണ്ടാക്കുന്ന താത്കാലിക സംവിധാനങ്ങൾ കൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തവും പരസ്പരസമ്മതവുമായ നിയമങ്ങളാൽ നയിക്കപ്പെടുന്ന ശാശ്വത സമാധാനമാണ് ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd